വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം... സെന്‍സെക്സ് 467 പോയന്റ് ഉയര്‍ന്ന് 58,255ലും നിഫ്റ്റി 134 പോയന്റ് നേട്ടത്തില്‍ 17,355ലുമാണ് വ്യാപാരം
വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്സ് 467 പോയന്റ് ഉയര്‍ന്ന് 58,255ലും നിഫ്റ്റി 134 പോയന്റ് നേട്ടത്തില്‍ 17,355ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എന്‍ടിപിസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
യു.എസ് ഫെഡറല്‍ റിസര്‍വ് ഉത്തേജന പദ്ധതികളുടെ ഭാഗമായ ബോണ്ട് തിരിച്ചുവാങ്ങല്‍ മാര്‍ച്ചോടെ നിര്‍ത്തുമെന്ന് വ്യക്തത വരുത്തിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. വിലക്കയറ്റത്തെ ചെറുക്കാന്‍ അടുത്തവര്‍ഷം മൂന്നുഘട്ടമായി പലിശ നിരക്ക് ഉയര്‍ത്താണ് യുഎസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം.
സെക്ടറല്‍ സൂചികകളില്‍ ഭൂരിഭാഗവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.34ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.54ശതമാനവും ഉയര്‍ന്നു.
"
https://www.facebook.com/Malayalivartha