ഓഹരി വിപണികളില്‍ മുന്നേറ്റം... സെന്‍സെക്സ് 671 പോയന്റ് നേട്ടത്തില്‍ 56,493ലും നിഫ്റ്റി 194 പോയന്റ് ഉയര്‍ന്ന് 16,809ലുമാണ് വ്യാപാരം
ഓഹരി വിപണികളില്‍ മുന്നേറ്റം... സെന്‍സെക്സ് 671 പോയന്റ് നേട്ടത്തില്‍ 56,493ലും നിഫ്റ്റി 194 പോയന്റ് ഉയര്‍ന്ന് 16,809ലുമാണ് വ്യാപാരം.
വിപ്രോ, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഇന്‍ഫോസിസ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി ഉള്‍പ്പടെ മിക്കാവാറും സൂചികകള്‍ നേട്ടത്തിലാണ്.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.17ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.60ശതമാനവും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ഒമിക്രോണ്‍ ഭീതിയും ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യവും മൂലം കനത്ത വില്പന സമ്മര്‍ദം നേരിട്ടതിനെതുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായത്.
"
https://www.facebook.com/Malayalivartha