ഓഹരി സൂചികകളില്‍ നേട്ടം.... സെന്‍സെക്സ് 167 പോയന്റ് നേട്ടത്തില്‍ 59,350ലും നിഫ്റ്റി 48 പോയന്റ് ഉയര്‍ന്ന് 17,673ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടം. നിഫ്റ്റി 17,600ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ നേട്ടം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്കി.
സെന്‍സെക്സ് 167 പോയന്റ് നേട്ടത്തില്‍ 59,350ലും നിഫ്റ്റി 48 പോയന്റ് ഉയര്‍ന്ന് 17,673ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.4ശതമാനവും 0.6ശതമാനവും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha