സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 301 പോയന്റ് നേട്ടത്തില്‍ 59,903ലും നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 17,841ലുമാണ് വ്യാപാരം
സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 301 പോയന്റ് നേട്ടത്തില്‍ 59,903ലും നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 17,841ലുമാണ് വ്യാപാരം
യുഎസ് ട്രഷറി ആദായത്തിലെ വര്‍ധന ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും കോര്‍പറേറ്റ് വരുമാനം മെച്ചപ്പെടുന്ന സാഹചര്യവും റീട്ടെയില്‍-മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള നിക്ഷേപകരുടെ ഇടപെടലുകളും വിപണിക്ക് അനുകൂലമാണ്.
ഹ്രസ്വകാലയളവില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും വന്‍കിട കമ്പനികള്‍, ഐടി, ബാങ്ക് ഓഹരികള്‍ നിക്ഷേപത്തിനായി പരിഗണിക്കാം.
ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബിഎസ്ഇ മിഡ്ക്യാപ് 0.5ശതമാനവും സ്മോള്‍ ക്യാപ് 0.6ശതമാനവും നേട്ടത്തിലാണ്. ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha