ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 74 പോയന്റ് ഉയര്‍ന്ന് 61,297ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തില്‍ 18,285ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 74 പോയന്റ് ഉയര്‍ന്ന് 61,297ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തില്‍ 18,285ലുമാണ് വ്യാപാരം ആരംഭിച്ചത്.
മൂന്നാംപാദഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും യുഎസ് ട്രഷറി ആദായത്തിലെ വര്‍ധനും ബ്രന്‍ഡ് ക്രൂഡ് വിലയിലെ മുന്നേറ്റവും വിപണിയെ ബാധിച്ചേക്കാം.
വിദേശ നിക്ഷേപകര്‍ വീണ്ടും രാജ്യത്തുനിന്ന് പിന്‍വാങ്ങുന്നതിന്റെ സൂചനകളുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 1,598 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്.
ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എച്ച്സിഎല്‍ ടെക്നോളജീസ്, ടൈറ്റാന്‍ കമ്പനി, ആക്സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഓട്ടോ, ബാങ്ക് സൂചികകളാണ് സെക്ടറല്‍ സൂചികകളില്‍ മുന്നില്‍. ഐടി, ഫാര്‍മ സൂചികകള്‍ സമ്മര്‍ദത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികള്‍ യാഥാക്രമം 0.4ശതമാനവും 0.6ശതമാനവും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha