രണ്ടാംദിവസവും വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 287 പോയന്റ് നഷ്ടത്തില്‍ 60,467ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,029ലുമാണ് വ്യാപാരം
രണ്ടാംദിവസവും വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,050 നിലവാരത്തിനുതാഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
സെന്‍സെക്സ് 287 പോയന്റ് നഷ്ടത്തില്‍ 60,467ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,029ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റവും ട്രഷറി ആദായത്തിലെ വര്‍ധനവുമൊക്കെയാണ് ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചത്.
ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ശ്രീ സിമെന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഐടി സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. അതേസമയം, ഓട്ടോ, എനര്‍ജി, മെറ്റല്‍ സൂചികകള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha