സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്.... പവന് 80 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. ഇന്നലെ വരെ പവന് 36,000 രൂപയായിരുന്ന സ്വര്‍ണവില ഇന്ന് എണ്‍പത് രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വില 36,080 രൂപയാണ്. ഗ്രാമിന് 10 രൂപ കൂടി 4510 രൂപയായി.
പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് കഴിഞ്ഞ ആറു ദിവസമായി സ്വര്‍ണവില. ജനുവരി 13 നാണ് ഇതിനു മുമ്പ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്.
ജനുവരി 12 ന് 35,840 രൂപയായിരുന്ന സ്വര്‍ണവില 13ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഇന്നുവരെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
അതേസമയം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ ഡീസല്‍, പെട്രോള്‍ വിലകളില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും പെട്രോള്‍ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 74.66 എന്ന നിലയിലാണ്.
"
https://www.facebook.com/Malayalivartha