വിപണിയില്‍ നഷ്ടത്തോടെ തുടക്കം....സെന്‍സെക്സ് 133 പോയന്റ് നഷ്ടത്തില്‍ 59,965ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,908ലുമാണ് വ്യാപാരം
വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 133 പോയന്റ് നഷ്ടത്തില്‍ 59,965ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,908ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,900 നിലവാരത്തിലേയ്ക്ക് താഴ്ന്നു.
ഐടി സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. ഒരുശതമാനത്തിലേറെ താഴ്ന്നു. മെറ്റല്‍, റിയാല്‍റ്റി സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിലക്കയറ്റവും ഉത്തേജന പാക്കേജില്‍നിന്ന് പിന്മാറുമെന്ന പ്രഖ്യാപനവുമൊക്കെയാണ് യുഎസ് സൂചികകളെ ബാധിച്ചത്.
ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, പവര്‍ഗ്രിഡ് കോര്‍പ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha