സെന്‍സെക്സ് 1000 പോയന്റിലേറെ താഴ്ന്നു.... സെന്‍സെക്സ് 1015 പോയന്റ് നഷ്ടത്തില്‍ 58,021ലും നിഫ്റ്റി 311 പോയന്റ് താഴ്ന്ന് 17,305ലുമാണ് വ്യാപാരം
സെന്‍സെക്സ് 1000 പോയന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയുംചെയ്തു. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗതീരുമാനം പുറത്തുവരാനിരിക്കെയാണ് വിപണി കനത്ത നഷ്ടം നേരിട്ടത്.
സെന്‍സെക്സ് 1015 പോയന്റ് നഷ്ടത്തില്‍ 58,021ലും നിഫ്റ്റി 311 പോയന്റ് താഴ്ന്ന് 17,305ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, വിപ്രോ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 74.52 രൂപ നിലവാരത്തിലെത്തി. ഓഹരി വിപണിയിലെ നഷ്ടവും അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവുമാണ് രൂപയെ ബാധിച്ചത്.
ഓട്ടോ, മെറ്റല്‍, ഐടി, ഫാര്‍മ, റിയാല്‍റ്റി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ സൂചികകള്‍ 1-3ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സ്മോള്‍ ക്യാപ് സൂചികകള്‍ 203ശതമാനവും.
"
https://www.facebook.com/Malayalivartha