രൂപയുടെ മൂല്യം ഡോളറിനെതിരെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍
രൂപയുടെ മൂല്യം ഡോളറിനെതിരെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയിലത്തെി. തിങ്കളാഴ്ച 36 പൈസ ഇടിഞ്ഞ് 66.82ലാണ് വ്യാപാരം അവസാനിച്ചത്. ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് വിദേശ മൂലധനം രാജ്യത്തിന് പുറത്തേക്കു പോകുന്നത് ബാങ്കുകളുടെയും ഇറക്കുമതിക്കാരുടെയും ഭാഗത്തുനിന്ന് ഡോളറിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചതാണ് മൂല്യം വീണ്ടും താഴാന്‍ ഇടയാക്കിയത്. ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്ച 66.46 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത് 66.60 എന്ന നിലയിലായിരുന്നു.
വ്യാപാരം അവസാനിക്കാറായപ്പോഴേക്ക് ഇത് 0.54 ശതമാനം നഷ്ടത്തില്‍ 66.82 എന്ന നിലയിലേക്ക് എത്തി. മൂന്നു വ്യാപാര ദിനം കൊണ്ട് 63 പൈസയാണ് രൂപക്ക് നഷ്ടം. 2013 സെപ്റ്റംബര്‍ നാലിന് 67.07ല്‍ വ്യാപാരം അവസാനിച്ചതാണ് രൂപയുടെ ഏറ്റവും താഴ്ന്ന ക്‌ളോസിങ്. ആറ് പ്രമുഖ കറന്‍സികള്‍ക്കെിരെയുള്ള ഡോളര്‍ സൂചിക തിങ്കളാഴ്ച 0.02 ശതമാനം താഴ്ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha