ഓഹരി സൂചികകളില്‍ മുന്നേറ്റം.... സെന്‍സെക്സ് 407 പോയന്റ് നേട്ടത്തില്‍ 57,684ലിലും നിഫ്റ്റി 85 പോയന്റ് ഉയര്‍ന്ന് 17,196ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ മുന്നേറ്റം. നിഫ്റ്റി വീണ്ടും 17,200 കടന്നു. സെന്‍സെക്സ് 407 പോയന്റ് നേട്ടത്തില്‍ 57,684ലിലും നിഫ്റ്റി 85 പോയന്റ് ഉയര്‍ന്ന് 17,196ലുമാണ് വ്യാപാരം ആരംഭിച്ചത്. മെറ്റല്‍, പവര്‍, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
താഴ്ന്ന നിലവാരത്തില്‍നിന്ന് മികച്ച ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് സൂചികകളില്‍ പ്രതിഫലിച്ചത്. അതേസമയം, വിപണിയില്‍ ചാഞ്ചാട്ടം തുടരനാണ് സാധ്യത.
ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എന്‍ടപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, വിപ്രോ, എസ്ബിഐ, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
വിദേശ നിക്ഷേപകര്‍ അറ്റവില്‍പനക്കാരായി തുടരുന്നത് സൂചികകളെ ദുര്‍ബലമാക്കിയേക്കാം. ജനുവരിയില്‍ ഇതുവരെ 33,000 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. ഉയര്‍ന്ന മൂല്യമുള്ള ഓഹരികള്‍ അവയുടെ യഥാര്‍ഥ വിലയിലേയ്ക്ക് തിരിച്ചെത്തുന്നത് നിക്ഷേപകര്‍ക്ക് ഗുണകരമാകും.
https://www.facebook.com/Malayalivartha