വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം...സെന്‍സെക്സ് 728 പോയന്റ് നേട്ടത്തില്‍ 57,928ലും നിഫ്റ്റി 217 പോയന്റ് ഉയര്‍ന്ന് 17,319ലുമാണ് വ്യാപാരം
വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 17,300 കടന്നു. ഐടി, റിയാല്‍റ്റി ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. സെന്‍സെക്സ് 728 പോയന്റ് നേട്ടത്തില്‍ 57,928ലും നിഫ്റ്റി 217 പോയന്റ് ഉയര്‍ന്ന് 17,319ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.4ശതമാനവും ഉയര്‍ന്നു.
ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളാണ് നേട്ടത്തിനുപിന്നില്‍. ഒഎന്‍ജിസി, ബ്രിട്ടാനിയ, വിപ്രോ, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ഡിവീസ് ലാബ്, എച്ച്സിഎല്‍ ടെക്, ടൈറ്റാന്‍ കമ്പനി, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
https://www.facebook.com/Malayalivartha