ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം; സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്ന നിലയില്‍
രണ്ടു ദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം. സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്ന് 25,316.60ലും നിഫ്റ്റി 130.55 പോയിന്റ് നഷ്ടത്തില്‍ 7,688.05ലുമാണ് വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചത്. രണ്ടു ദിവസത്തെ മുന്നേറ്റത്തില്‍ ലാഭമെടുപ്പിന് ശ്രമിച്ചതും വിദേശ ഫണ്ടുകളില്‍ നിന്നുള്ള മൂലധനത്തിന്റെ വരവും മറ്റ് ഏഷ്യന്‍ വിപണികളിലെ തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണികള്‍ക്ക് തിരിച്ചടിയായത്.
മറ്റ് ഏഷ്യന്‍ വിപണികളില്‍ ജപ്പാന്റെ നിക്കെ മൂന്നു ശതമാനവും ഹോങ്‌കോംഗിന്റെ ഹാങ് സെന്‍ 2.36 ശതമാനവും ചൈനയുടെ ഷാങ്ഹായ് 0.97 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. യു.എസ് ഡൗ ജോന്‍സ് വിപണി 1.45 ശതമാനം താഴ്ന്നാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha