കനത്ത നഷ്ടത്തിനുശേഷം സൂചികകളില്‍ ഉണര്‍വ്.... സെന്‍സെക്സ് 254 പോയന്റ് നേട്ടത്തില്‍ 57,875ലും നിഫ്റ്റി 76 പോയന്റ് ഉയര്‍ന്ന് 17,290ലുമാണ് വ്യാപാരം
കനത്ത നഷ്ടത്തിനുശേഷം സൂചികകളില്‍ ഉണര്‍വ്. നിഫ്റ്റി 17,300നരികെയെത്തി. സെന്‍സെക്സ് 254 പോയന്റ് നേട്ടത്തില്‍ 57,875ലും നിഫ്റ്റി 76 പോയന്റ് ഉയര്‍ന്ന് 17,290ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ നേരിയ കുറവുണ്ടായതും റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലുമാണ് വിപണിയിലെ നേട്ടത്തിനുപിന്നില്‍. മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, നെസ് ലെ, ബ്രിട്ടാനിയ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, ഐആര്‍സിടിസി, ബാറ്റ ഇന്ത്യ, ബജാജ് ഇലക്ട്രിക്കല്‍സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സ് തുടങ്ങിയ കമ്പനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 0.50ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha