സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 340 പോയന്റ് ഉയര്‍ന്ന് 58,149ലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,358ലുമാണ് വ്യാപാരം
സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,300ന് മുകളിലെത്തി. സെന്‍സെക്സ് 340 പോയന്റ് ഉയര്‍ന്ന് 58,149ലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,358ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, ടൈറ്റാന്‍, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ പവര്‍, എസിസി, ബോഷ്, നൈക, അരബിന്ദോ ഫാര്‍മ, ബെര്‍ജര്‍ പെയിന്റ്സ് തുടങ്ങിയ കമ്പനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.
ഐഒസി, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha