ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 135 പോയന്റ് നഷ്ടത്തില്‍ 57,756ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 17,265ലുമാണ് വ്യാപാരം
തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തെതുടര്‍ന്ന് നിഫ്റ്റി 17,300ന് താഴെയെത്തി. സെന്‍സെക്സ് 135 പോയന്റ് നഷ്ടത്തില്‍ 57,756ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 17,265ലുമാണ് വ്യാപാരം ആരംഭിച്ചത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതാണ് നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചത്. വിപ്രോ, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
മാരുതി സുസുകി, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha