ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുമായി റഷ്യ-യുക്രൈന്‍ സംഘര്‍ഷം.... സംഘര്‍ഷം തുടര്‍ന്നാല്‍ പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധിച്ചേക്കും
ആഗോള എണ്ണവിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സംഘര്‍ഷം തുടര്‍ന്നാല്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറും കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്.
ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനംവരെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. 2021 നവംബര്‍ നാലുമുതല്‍ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധനയുണ്ടായിട്ടില്ല.
അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 82-85 ഡോളര്‍വരെ ഉണ്ടായിരുന്ന സമയത്തുള്ള വിലയാണ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ ബാസ്‌കറ്റില്‍ വീപ്പയ്ക്ക് 93.6 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. ഇതനുസരിച്ച് അന്നത്തേതിലും പത്തുഡോളര്‍വരെ വില ഉയര്‍ന്നിട്ടുണ്ട്.
അസംസ്‌കൃത എണ്ണവില ഒരുഡോളര്‍ കൂടുമ്പോള്‍ പെട്രോള്‍-ഡീസല്‍ വില ലിറ്ററിന് 70 മുതല്‍ 80 പൈസവരെ വര്‍ധനയുണ്ടാകാറുണ്ട്. ഇതനുസരിച്ച് ഏഴുമുതല്‍ എട്ടുരൂപവരെയാണ് വര്‍ധിപ്പിക്കേണ്ടത്.
അസംസ്‌കൃത എണ്ണവില 100 ഡോളറിലേക്കെത്തിയാല്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ധന വേണ്ടിവരും. ബ്രെന്റ് ക്രൂഡ് ബാരലിന് ബുധനാഴ്ച 96.6 ഡോളര്‍ നിലവാരത്തിലാണുള്ളത്. മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഇതിനുശേഷം എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി വിലവര്‍ധിപ്പിച്ചേക്കും.
" fr
https://www.facebook.com/Malayalivartha