രൂപയുടെ മൂല്യമിടിഞ്ഞു... ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു, 49 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്
രൂപയുടെ മൂല്യമിടിഞ്ഞു.. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. 49 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 75.82 രൂപയാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.
കിഴക്കന്‍ യുറോപ്പില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.വിദേശഫണ്ടുകള്‍ പുറത്തേക്ക് പോകുന്നതും ആഭ്യന്തര ഓഹരി വിപണികളിലെ തകര്‍ച്ചയും എണ്ണവിലയും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് 75.78ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. മൂല്യം വീണ്ടുമിടിഞ്ഞ് 75.82 രൂപയിലെത്തി. ഡോളറിനെതിരെ തിങ്കളാഴ്ച 75.33ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഉയര്‍ന്ന ക്രൂഡോയില്‍ വില ഏഷ്യന്‍ കറന്‍സികളെ ദുര്‍ബലമാക്കുന്നുണ്ട് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
"
https://www.facebook.com/Malayalivartha