ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 504 പോയന്റ് നേട്ടത്തില്‍ 55,973ലും നിഫ്റ്റി 160 പോയന്റ് ഉയര്‍ന്ന് 16,766ലുമാണ് വ്യാപാരം
കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍നിന്ന് തിരിച്ചുകയറി വിപണി. ആഗോള വിപണികളിലെ അനുകൂല സൂചനകള്‍ വിപണി നേട്ടമാക്കി. നിഫ്റ്റി 16,700ന് മുകളിലെത്തി.
സെന്‍സെക്സ് 504 പോയന്റ് നേട്ടത്തില്‍ 55,973ലും നിഫ്റ്റി 160 പോയന്റ് ഉയര്‍ന്ന് 16,766ലുമാണ് വ്യാപാരം ആരംഭിച്ചത്. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഐഒസി, യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, അള്‍ട്രടെക് സിമെന്റ്സ്, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha