ക്രൂഡ് വില വര്‍ധന തുടരുന്നു.... ഇന്ത്യയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായേക്കുമെന്ന് സൂചന, പെട്രോളിന് ഒറ്റയടിക്ക് 22 വരെ കൂടിയേക്കുമെന്ന് വിദഗ്ധര്‍
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ആരംഭിച്ച ക്രൂഡ് വില വര്‍ധന തുടരുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബ്രെന്റ് ഇനത്തിന്റെ വില ബാരലിന് 130 ഡോളര്‍ വരെ ഉയര്‍ന്നു.
ക്രൂഡ് ഓയില്‍ വില 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ക്രൂഡ് വിലയിലെ കുതിപ്പ് ഇന്ത്യയില്‍ വന്‍ ഇന്ധന വില വര്‍ധനയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. പെട്രോളിന് ഒറ്റയടിക്ക് 22 വരെ കൂടിയേക്കുമെന്നാണ് വിദഗ്ധര്‍ .
ക്രൂഡ് വിലയിലെ വര്‍ധന രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയര്‍ത്തും. രാജ്യത്തു വിലക്കയറ്റം രൂക്ഷമാകുന്ന സ്ഥിതിയുമുണ്ടായേക്കും
"
https://www.facebook.com/Malayalivartha