കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി.... സെന്‍സെക്സ് 1,400 പോയന്റ് തകര്‍ന്ന് 52,938ലും നിഫ്റ്റി 385 പോയന്റ് നഷ്ടത്തില്‍ 15,856ലുമാണ് വ്യാപാരം
കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി. നിഫ്റ്റി 15,900ന് താഴെയെത്തി. സെന്‍സെക്സ് 1,400 പോയന്റ് തകര്‍ന്ന് 52,938ലും നിഫ്റ്റി 385 പോയന്റ് നഷ്ടത്തില്‍ 15,856ലുമാണ് വ്യാപാരം ആരംഭിച്ചത്.
പ്രധാന സൂചികകളോടൊപ്പം ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു. ഇരു സൂചികകളും 2.3ശതമാനം വീതമാണ് താഴ്ന്നത്.
ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.
ബാങ്ക്, ഓട്ടോ, റിയാല്‍റ്റി സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍. നാലുശതമാനം താഴ്ന്നു. ഐടി, മെറ്റല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, എനര്‍ജി, മെറ്റല്‍ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ 2.5ശതമാനത്തോളം നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha