പെട്രോള്‍ വില ലിറ്ററിന് 120 രൂപയും ഡീസല്‍വില 110 രൂപമായി കുതിച്ചുകയറി ജനത്തിന്റെ കൈപൊള്ളിക്കാനും പോക്കറ്റു കീറാനുമൊരുങ്ങി ഇന്ധന കമ്പനികള്‍... ഇന്ധനവില വരും ദിവസങ്ങളില്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഗതാഗതച്ചെലവും അവശ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയരുമെന്നത് സാധാരണ ജനങ്ങള്‍ക്ക് ആഘാതമുണ്ടാക്കിയേക്കും
പെട്രോള്‍ വില ലിറ്ററിന് 120 രൂപയും ഡീസല്‍വില 110 രൂപമായി കുതിച്ചുകയറി ജനത്തിന്റെ കൈപൊള്ളിക്കാനും പോക്കറ്റു കീറാനും ഇന്ധന കമ്പനികള്‍ ഓങ്ങിനില്‍ക്കുകയാണ്.
ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഇന്നു പൂര്‍ത്തിയാകുന്ന നിമിഷം ഇന്ധനവില കത്തിച്ചുവിടാനായി കാത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍.
നാളെ മുതല്‍ ഓരോ ദിവസവും ലിറ്ററിന് ഓരോ രൂപ വീതം പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരാന്‍ കാരണങ്ങള്‍ പലതാണ്. റഷ്യ-ഉക്രെയിന്‍ യുദ്ധമാണ് വില വര്‍ധനവിന് പ്രധാന കാരണമായി മാറുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ മാസങ്ങളോളം ഇന്ധനവില വര്‍ധന എന്ന കൊള്ള കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുനിറുത്തിയിരിക്കുകയായിരുന്നു. ഇന്ധനവില വരും ദിവസങ്ങളില്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഗതാഗതച്ചെലവും അവശ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയരുമെന്നതാണ് സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന ആഘാതം.
അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നു എന്നതു മാത്രമല്ല 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇക്കൊല്ലം ജനുവരി ഒന്നിന് ക്രൂഡ് ഓയില്‍ വില ബാരലിന് 89 ഡോളര്‍ മാത്രമായിരുന്നു. ക്രൂഡോയില്‍ വില 100 ഡോളര്‍ കടന്നത് ഫെബ്രുവരി 22നാണ്. ഇതിനൊപ്പമാണ് കഴിഞ്ഞ മാസം 24ന് റഷ്യ യുക്രെയ്നില്‍ സൈനിക നീക്കം ആരംഭിച്ചതും കടുത്ത പോരാട്ടമായി മാറിയതും. ഉക്രെയിനും റഷ്യയും ആഗോളതലത്തില്‍ എണ്ണ ഉത്പാദനത്തില്‍ മുന്നിലുള്ള രാജ്യങ്ങളായതിനാല്‍ യുദ്ധത്തെത്തുടര്‍ന്ന് എണ്ണ കയറ്റുമതിയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
പെട്രോള്‍ ലിറ്ററിന് 10 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് സൂചന. റഷ്യ - യുക്രെയ്ന്‍ മുന്നോട്ടുപോയാല്‍ ലിറ്ററിന് 20 രൂപ വരെ വരുംദിവസങ്ങളില്‍ കുത്തനെ ഉയരാനുള്ള സാധ്യതയുമുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് കഴിഞ്ഞ നവംബറിലാണ് നികുതി കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില താഴ്ത്തിയത്.
നവംബറിനു ശേഷം രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ 25 ശതമാനത്തോളം വര്‍ധന ഉണ്ടായി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേന്ദ്രത്തിന് വേണ്ടിയാണ് നഷ്ടം സഹിച്ചും കമ്പനികള്‍ വിലവര്‍ധിപ്പിക്കാത്തതെന്ന ആരോപണം ശക്തമായിരുന്നു. എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ ഉണ്ടാകുന്നത് ലിറ്ററിന് അഞ്ചര രൂപയുടെ നഷ്ടമാണ്. ഇത് പരിഹരിക്കണമെങ്കില്‍ കുറഞ്ഞത് 10 രൂപ വരെയെങ്കിലും വര്‍ധിപ്പിക്കേണ്ടി വരും. അതേ സമയം കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിയില്‍ കുറവു വരുത്തി ഇന്ധനവിലയില്‍ നേരിയ ആശ്വാസം നല്‍തകാനുള്ള സാധ്യത നിലവില്‍ തീരെ കുറവാണുതാനും
കേന്ദ്രം മൂല്യവര്‍ധിത നികുതി കുറച്ച് ഇന്ധനവില കുറച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ്, അസം, ത്രിപുര, കര്‍ണാടക, ഗോവ, ഗുജറാത്ത്, കര്‍ണാടക, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി കുറച്ചിരുന്നു. ഇതോടെ നികുതി കുറയ്ക്കാന്‍ കേരളത്തിന് മേല്‍ സമ്മര്‍ദ്ദവും ശക്തമായെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ അവഗണിക്കുകയാണ്.
2022 ല്‍ എണ്ണവില ആഗോളതലത്തില്‍ കുറയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ യുദ്ധഭീഷണി പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ ഒപെക് രാജ്യങ്ങള്‍ ഗണ്യമായ തോതില്‍ ഉല്‍പാദനം കുറച്ചിരുന്നു. ഈ ഒറ്റ കാരണം കൊണ്ട് ഡിമാന്‍ഡ് കുറഞ്ഞിരിക്കുന്ന സമയത്തുപോലും എണ്ണവില കൂടിയിരുന്നു.
ഇപ്പോള്‍ മിക്ക സമ്പദ് വ്യവസ്ഥകളും തിരിച്ചു വരവിന്റെ പാതയിലായതിനാല്‍ ഡിമാന്‍ഡ് കൂടുന്നുണ്ട്. എന്നാല്‍ ഒപെക് രാജ്യങ്ങള്‍ പെട്ടെന്ന് എണ്ണയുടെ ഉല്‍പ്പാദനം ഉയര്‍ത്തുന്നില്ല. ഇറാനുമേല്‍ നില്‍ക്കുന്ന ഉപരോധങ്ങള്‍ കാരണം അവര്‍ക്ക് ഉല്‍പ്പാദനം കൂട്ടുവാനുള്ള കഴിവുണ്ടെങ്കിലും മറ്റു രാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി എണ്ണ വില്‍ക്കാനും സാധിക്കുന്നില്ല.
വിതരണ ശൃഖലയിലെ പ്രശ്നങ്ങള്‍മഹാമാരിക്ക് ശേഷം എണ്ണ ഡിമാന്‍ഡ് ആഗോളതലത്തില്‍ കുത്തനെ കൂടുവാന്‍ സാധ്യതയുള്ളതിനാല്‍ വില ഇനിയും ഉയരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.
"
https://www.facebook.com/Malayalivartha