രണ്ടാം ദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം... . സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്ന് 53,648ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 16,088ലുമാണ് വ്യാപാരം
രണ്ടാം ദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്ന് 53,648ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 16,088ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ബാങ്ക്, ധനകാര്യ സേവനം തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.
ഐടി, ഓട്ടോ, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha