ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 1,128 പോയന്റ് ഉയര്‍ന്ന് 55,775ലും നിഫ്റ്റി 314 പോയന്റ് നേട്ടത്തില്‍ 16,659ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 1,128 പോയന്റ് ഉയര്‍ന്ന് 55,775ലും നിഫ്റ്റി 314 പോയന്റ് നേട്ടത്തില്‍ 16,659ലുമാണ് വ്യാപാരം . സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. നിഫ്റ്റി 16,650 കടന്നുമുന്നോട്ടുപോകുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ 12ശതമാനത്തിലേറെ ഇടിവുണ്ടായതാണ് ഓഹരി സൂചികകള്‍ നേട്ടമാക്കിയത്. ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സൂചികകള്‍ രണ്ടുശതമാനത്തോളം മുന്നേറി.
നിഫ്റ്റി ബാങ്ക് സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. 3.64ശതമാനം ഉയര്‍ന്നു. ഓട്ടോ 3.09ശതമാനവും ധനകാര്യ സേവനം 3.36ശതമാനവും എഫ്എംസിജി 2.02ശതമാനവും ഐടി 0.56ശതമാനവും റിയാല്‍റ്റി 2.65 ശതമാനവും ഉയര്‍ന്നു.
https://www.facebook.com/Malayalivartha