പി.എഫ് ഇന്‍ഷുറന്‍സ് പരിധി ആറുലക്ഷമായി ഉയര്‍ത്തി
ഇ.പി.എഫ് അംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള എംപ്ളോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷ്വറന്‍സ് സ്കീം പ്രകാരം ലഭിക്കുന്ന പരമാവധി ഇന്‍ഷ്വറന്‍സ് തുക 3,60,000 ല്‍ നിന്ന് 6,00,000 രൂപയായി ഉയര്‍ത്താന്‍ ഇ.പി.എഫ് ട്രസ്റ്റീസ് സെന്‍ട്രല്‍ ബോര്‍ഡ് തീരുമാനിച്ചു. നാലു കോടിയോളം ഇ.പി.എഫ് അംഗങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കാന്‍ ഒരു തൊഴിലുടമയ്ക്കു കീഴില്‍ തുടര്‍ച്ചയായി ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇ.പി.എഫിലെ ജീവനക്കാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇ.പി.എഫ്.ഒയിലെ റിക്രൂട്ടിംഗിന് സര്‍ക്കാര്‍ ഏജന്‍സിയായ എഡ്സിലിനെ ചുമതലപ്പെടുത്താനും യോഗം അനുമതി നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha