സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 285 പോയന്റ് ഉയര്‍ന്ന് 55,835ലിലും നിഫ്റ്റി 68 പോയന്റ് നേട്ടത്തില്‍ 16,698ലുമാണ് വ്യാപാരം
സൂചികകളില്‍ നേട്ടത്തോടെ തുടക്കം. ആഗോള വിപണികള്‍ ദുര്‍ബലമായതിനാല്‍ വ്യാപാരദിനത്തിലുടനീളം കനത്ത ചാഞ്ചാട്ടമുണ്ടായേക്കാം.
മാര്‍ച്ച് 15, 16 തിയതികളില്‍ നടക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗം നിര്‍ണായകമാണ്.
കാല്‍ശതമാനമെങ്കിലും നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. സെന്‍സെക്സ് 285 പോയന്റ് ഉയര്‍ന്ന് 55,835ലിലും നിഫ്റ്റി 68 പോയന്റ് നേട്ടത്തില്‍ 16,698ലുമാണ് വ്യാപാരം നടക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, വിപ്രോ, എന്‍ടിപിസി, എച്ച്ഡിഎഫ്സി, എല്‍ആന്‍ഡ്ടി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
സണ്‍ ഫാര്‍മ, ടൈറ്റാന്‍, മാരുതി സുസുകി, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, മീഡിയ, ഐടി തുടങ്ങിയ സൂചികകളാണ് നേട്ടത്തില്‍. ഓട്ടോ, എഫ്എംസിജി സൂചികകള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha