സാധാരണക്കാര്‍ക്ക് ഇരുട്ടടി.... രാജ്യത്ത് പെട്രോളിനും ഡീസലിനും വില നാല് മാസത്തിനുശേഷം വര്‍ദ്ധനവ്.... ഇന്ന് രാവിലെ മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍
സാധാരണക്കാര്‍ക്ക് ഇരുട്ടടി.... രാജ്യത്ത് പെട്രോളിനും ഡീസലിനും വില നാല് മാസത്തിനുശേഷം വര്‍ദ്ധനവ്.... ഇന്ന് രാവിലെ മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍.
പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 85പൈസയുമാണ് വര്‍ദ്ധനവ് വന്നത്. വിലവര്‍ദ്ധന ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. തുടര്‍ച്ചയായി 138 ദിവസം വില മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇപ്പോള്‍ വില കൂടിയത്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്‍പാണ് രാജ്യത്ത് എണ്ണവില വര്‍ദ്ധനവ് ഉണ്ടായത്. പിന്നീട് യുക്രെയിന്‍-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നെങ്കിലും രാജ്യത്ത് അതിന്റെ പ്രതിഫലനമുണ്ടായില്ല.
യൂറോപ്പിലേക്ക് ആവശ്യമായ ഭൂരിഭാഗം ഇന്ധനവും നല്‍കുന്ന റഷ്യയ്ക്ക് അമേരിക്കയും ബ്രിട്ടണും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും നിരോധനം കൊണ്ടുവന്നതോടെ ചൈനയിലേക്കും ഇന്ത്യയിലേക്കും ഇന്ധനം കയറ്റുമതി ചെയ്യാനും റഷ്യ തയ്യാറായിരുന്നു.
ആഗോള ക്രൂഡ് ഓയില്‍ വില വ്യത്യാസം വന്നതിനാല്‍ ഡീസല്‍ ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് വില ലിറ്ററിന് 25 രൂപ വച്ച് വര്‍ദ്ധിച്ചു. ആഗോള വിപണിയില്‍ 40 ശതമാനം വിലവര്‍ദ്ധനയെ തുടര്‍ന്നാണിതെന്നാണ് വിവരം. നിലവില്‍ ബള്‍ക്ക് പര്‍ച്ചേസ് നടത്തുന്ന ബസ് ഉടമകളടക്കം പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറച്ചുതുടങ്ങിയതായാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha