ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം .... സെന്‍സെക്സ് 400 പോയന്റ് ഉയര്‍ന്ന് 58,198ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തില്‍ 17,440ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം .... സെന്‍സെക്സ് 400 പോയന്റ് ഉയര്‍ന്ന് 58,198ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തില്‍ 17,440ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടിസിഎസ്, ഇന്‍ഫോസിസ്, ഐടിസി, ചില ധനകാര്യ ഓഹരികള്‍ എന്നിവയിലെ നിക്ഷേപക താല്‍പര്യമാണ് വിപണി നേട്ടമാക്കിയത്. അതേസമയം, വിപണിയില്‍ അസ്ഥിരത തുടരനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.
യുഎസിലെ പത്തുവര്‍ഷത്തെ കടപ്പത്ര ആദായം 2.42ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു. വര്‍ധിക്കുന്ന ബോണ്ട് ആദായം സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടാക്കിയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ആണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 1.33ശതമാനം ഉയര്‍ന്നു. ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, റിയാല്‍റ്റി, ഫാര്‍മ സൂചികകളും നേട്ടത്തിലാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തോളം ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്സ്, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha