ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്... അടുത്തയാഴ്ച ബാങ്കുകളുടെ പ്രവൃത്തിദിനം രണ്ടു ദിവസം മാത്രം....
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്... അടുത്തയാഴ്ച ബാങ്കുകളുടെ പ്രവൃത്തിദിനം രണ്ടു ദിവസം മാത്രം.... പൊതുപണിമുടക്കും അവധിദിനങ്ങളും ഒരുമിച്ചുവരുന്നതിനാല്‍ അടുത്തയാഴ്ച ബാങ്കുകള്‍ രണ്ടുദിവസം മാത്രമാണ് പ്രവര്‍ത്തിക്കുക.
മാര്‍ച്ച് 26 നാലാം ശനിയാഴ്ച, 27 ഞായര്‍, 28,29 പൊതുപണിമുടക്ക്, ഏപ്രില്‍ ഒന്ന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിനാല്‍ ബാങ്ക് അവധി. മാര്‍ച്ച് 30,31തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും 31 സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസമായതിനാല്‍ തിരക്കുവളരെയേറെയായിരിക്കും.
പൊതുപണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കാത്തതിനാല്‍ അവരുടെ നിയന്ത്രണത്തിലുള്ള എന്‍.ഒ.ബി.ഡബ്ളിയുവും അതുമായി ബന്ധപ്പെട്ട സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും ജോലിക്കെത്തുമെങ്കിലും ഭൂരിപക്ഷം ബാങ്കുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമെന്ന് പറയാനാവില്ല.
"
https://www.facebook.com/Malayalivartha