കത്തിക്കയറി ഇന്ധനവില... ദിനം പ്രതിയുള്ള ഇന്ധന വര്‍ദ്ധനവ് സാധാരണക്കാര്‍ നെട്ടോട്ടത്തില്‍....
കത്തിക്കയറി ഇന്ധനവില... ദിനം പ്രതിയുള്ള ഇന്ധന വര്‍ദ്ധനവ് സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് എണ്ണകമ്പനികള്‍.
പെട്രോളിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് കൂട്ടിയത്. വില വര്‍ധനവ് ഇന്നു നിലവില്‍ വരും. കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നു. മാര്‍ച്ച് 22, 23, 25, തീയതികളിലാണ് ഇതിന് മുമ്പ് എണ്ണവില കൂട്ടിയത്.
137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്. വരും ദിവസങ്ങളിലും നഷ്ടം നികത്താന്‍ എണ്ണകമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ബ്രെന്റ് ക്രൂഡ് അന്താരാഷ്ട്ര വിപണിയില്‍ 120 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിലിന്റെ വിലയില്‍ നേരിയ വര്‍ധന അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്ധനവിലയും പാചകവാതകവിലയും വര്‍ദ്ധിച്ചത് ഏറെ ബാധിച്ചത് സാധാരണക്കാരെയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കൈയ്യില്‍ കാശില്ലാതെ നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. തീപിടിച്ച പാചക വാതക വിലയേറെ ബുദ്ധിമുട്ടിക്കുകയാണ്.
"
https://www.facebook.com/Malayalivartha