ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 259 പോയന്റ് നഷ്ടത്തില്‍ 57,102ലും നിഫ്റ്റി 65 പോയന്റ് താഴ്ന്ന് 17,087ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 259 പോയന്റ് നഷ്ടത്തില്‍ 57,102ലും നിഫ്റ്റി 65 പോയന്റ് താഴ്ന്ന് 17,087ലുമാണ് വ്യാപാരം ആരംഭിച്ചത്.
എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
ബാങ്ക് സൂചികയാണ് നഷ്ടത്തില്‍. ഓട്ടോ, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അള്‍ട്രടെക് സിമെന്റ്സ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ടൈറ്റാന്‍, മാരുതി സുസുകി, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha