ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.....ബിഎസ്ഇ സെന്‍സെക്സ് 223 പോയന്റ് നേട്ടത്തില്‍ 57,817ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 17,285ലുമെത്തി
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.....രണ്ടാംദിവസവും സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 223 പോയന്റ് നേട്ടത്തില്‍ 57,817ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 17,285ലുമെത്തി.
എച്ച്ഡിഎഫ്സി, അള്‍ട്രടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടിസിഎസ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഫാര്‍മ, റിയാല്‍റ്റി സൂചികകളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും 0.50ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരംനടക്കുന്നത്.
"
https://www.facebook.com/Malayalivartha