കത്തിക്കയറി ഇന്ധനവില.... തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... ഇന്ന് പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ദ്ധിച്ചു
തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവില കൂടി. ഇന്ന് പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 110.28 രൂപയും ഡീസലിന് 97.32 രൂപയുമായി.
ചൊവ്വാഴ്ച പെട്രോളിന് 109.40 രൂപയും ഡീസലിന് 96.48 രൂപയുമായിരുന്നു കൊച്ചിയിലെ വില. മാര്‍ച്ച് 22 മുതല്‍ ഇതുവരെ പെട്രോളിന് 6.11 പൈസയും ഡീസലിന് 5.90 പൈസയും കൂടി.
അതേസമയം ജനങ്ങള്‍ക്കുമേല്‍ അമിതഭാരം ഏല്‍പ്പിച്ചുകൊണ്ടു രാജ്യത്ത് ഇന്ധന വിലവര്‍ധന തുടരുകയാണ് . ഇന്നലെ ഒരു ലീറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂട്ടും. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ആറു ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ചു രൂപയോളമാണ് ഉയര്‍ത്തിയത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിച്ചാലും അസംസ്‌കൃത എണ്ണവില താഴാന്‍ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയില്‍ വിലവര്‍ധന തുടര്‍ന്നേക്കുമെന്നുമാണു റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മൂലം കഴിഞ്ഞ നവംബര്‍ 3 മുതല്‍ മാര്‍ച്ച് 21 വരെ ഇന്ധനവില വര്‍ധന മരവിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്ക് 225 കോടി ഡോളറിന്റെ (ഏകദേശം 17,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു വിലയിരുത്തത്.
"
https://www.facebook.com/Malayalivartha