ഓഹരി വിപണിയില്‍ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 320 പോയന്റ് നേട്ടത്തില്‍ 58,265ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 17,410ലുമാണ് വ്യാപാരം
യുെ്രെകനിലെ കീവില്‍നിന്നും മറ്റുവടക്കന്‍ പ്രദേശങ്ങളില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാമെന്ന് റഷ്യ വ്യക്തമാക്കിയതോടെ ഓഹരി വിപണി നേട്ടമാക്കി. ബിഎസ്ഇ സെന്‍സെക്‌സ് 320 പോയന്റ് നേട്ടത്തില്‍ 58,265ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 17,410ലുമാണ് വ്യാപാരം .
ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, നെസ് ലെ, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി റിയാല്‍റ്റിയും ഓട്ടോയും 1.2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 0.9ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളാണ് നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha