ഇന്ധനവിലയില്‍ കുതിപ്പ്..... പെട്രോളിന് വില 112ലേക്ക്..... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
ഇന്ധനവിലയില്‍ കുതിപ്പ്..... പെട്രോളിന് വില 112ലേക്ക്..... ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 111.14 രൂപയും ഡീസലിന് 98.16 രൂപയുമാകും. വ്യാഴാഴ്ച രാവിലെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
മാര്‍ച്ച് 22 മുതല്‍ ഒന്‍പതുനാള്‍കൊണ്ട് പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 113-ന് അടുത്തെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് 6.99 രൂപയും ഡീസലിന് 6.74 രൂപയുമാണ് കൂടിയത്.
അതേസമയം സംസ്ഥാനത്ത് ബസ് ചാര്‍ജ് , ടാക്‌സി , ഓട്ടോറിക്ഷ യാത്രക്കൂലികള്‍ കൂട്ടി. ബസിനു മിനിമം ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് 10 രൂപയാകും. മിനിമം 12 രൂപയാക്കണമെന്നായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.
ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നത് 2 കിലോമീറ്ററിന് 30 രൂപയാക്കി. കൂടതലോടുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം നല്‍കണം.
https://www.facebook.com/Malayalivartha