ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 58,789ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തില്‍ 17,532ലുമാണ് വ്യാപാരം
സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വ്യാപാര ദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 58,789ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തില്‍ 17,532ലുമാണ് വ്യാപാരം.
ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ്സ്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ഡോളര്‍ സൂചികയിലെ ഇടിവും വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരികളില്‍ വീണ്ടും നിക്ഷേപം തുടങ്ങിയതൊക്കെയുമാണ് രാജ്യത്തെ സൂചികകള്‍ നേട്ടമാക്കിയത്.
സെക്ടറള്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍ തുടങ്ങിയവ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.6ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha