റബര്‍ വിലയിടിവു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സബ്‌സിഡി പദ്ധതിയില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്കും ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
റബര്‍ വിലയിടിവു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സബ്‌സിഡി പദ്ധതിയില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്കും ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെ കര്‍ഷകര്‍ക്കു റജിസ്റ്റര്‍ ചെയ്യാം. റബര്‍ ഷീറ്റിനൊപ്പം ലാറ്റക്‌സ് വില്‍ക്കുന്ന കര്‍ഷകര്‍ക്കു സബ്‌സിഡി നല്‍കാനുള്ള തീരുമാനവും അടുത്ത മാസത്തോടെ നടപ്പാകും. ഇതുവരെ 2.5 ലക്ഷം കര്‍ഷകര്‍ റജിസ്റ്റര്‍ ചെയ്ത പദ്ധതിയില്‍ 23,000 പേര്‍ക്ക് ഇന്നലെ വരെ 5.88 കോടി രൂപ സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്തു.
ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്തു നടപ്പാക്കുന്ന പദ്ധതിയില്‍ അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാനാണ് ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍, ആധാര്‍ കാര്‍ഡ് ലഭിക്കാത്ത ഒട്ടേറെ കര്‍ഷകരുണ്ടെന്നും ഇവര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുകയാണെന്നും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണു നിബന്ധനയില്‍ ഇളവു വരുത്തിയത്.
ആധാര്‍ ഇല്ലാത്ത കര്‍ഷകര്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയാല്‍ മതി. ആധാര്‍ കാര്‍ഡ് ഉള്ള കര്‍ഷകരുടെ റജിസ്‌ട്രേഷന്‍ അടുത്ത 30ന് അവസാനിക്കും. അതിനുശേഷം ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അവസരം നല്‍കും. സോഫ്റ്റ്!വെയറില്‍ ഇതിനു വേണ്ട മാറ്റം വരുത്തി. ലാറ്റക്‌സ് നേരിട്ടു വില്‍ക്കുന്ന കര്‍ഷകര്‍ക്കു സബ്‌സിഡി നല്‍കാന്‍ പ്രത്യേക സോഫ്റ്റ്!വെയര്‍ തയാറാക്കല്‍ അന്തിമ ഘട്ടത്തിലാണ്. അടുത്ത മാസം മുതല്‍ ഇവരുടെ അപേക്ഷ സ്വീകരിക്കാനാകുമെന്നാണു വിലയിരുത്തല്‍.
ലാറ്റക്‌സിനു റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിലയും 142 രൂപയും തമ്മിലുള്ള വ്യത്യാസമാണു കര്‍ഷകര്‍ക്കു നല്‍കുക. ആകെ 300 കോടി രൂപയാണു സര്‍ക്കാര്‍ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. 2.5 ലക്ഷം കര്‍ഷകര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും പകുതിയോളം പേരുടെ അപേക്ഷകളിലാണു പരിശോധന പൂര്‍ത്തിയാക്കി അംഗീകാരം നല്‍കിയത്.
ജൂലൈയില്‍ വിറ്റ റബറിനുള്ള സബ്‌സിഡിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. അംഗീകാരം ലഭിച്ച കര്‍ഷകര്‍ റബര്‍ ഉല്‍പാദക സംഘങ്ങള്‍ വഴി ബില്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും പരിശോധന വൈകുന്നതായി പരാതിയുണ്ട്. റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫിസര്‍മാരുടെ എണ്ണക്കുറവും ജോലിഭാരവുമാണ് ഇതിനു കാരണം. ആധാറില്ലാത്ത കര്‍ഷകരുടെയും ലാറ്റക്‌സ് കര്‍ഷകരുടെയും അപേക്ഷകള്‍ കൂടി വരുമ്പോള്‍ പരിശോധനാ സംവിധാനം വീണ്ടും പ്രതിസന്ധിയിലാകും. പരിശോധനയ്ക്കുശേഷം ലഭിക്കുന്ന ബില്ലുകളില്‍ ഉടനടി തുക അനുവദിക്കുന്നുണ്ടെന്നു ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha