ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 42 പോയന്റ് നഷ്ടത്തില്‍ 58,526ലും നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 17,461ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 42 പോയന്റ് നഷ്ടത്തില്‍ 58,526ലും നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 17,461ലുമാണ് വ്യാപാരം തുടങ്ങിയത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് , എന്‍ടിപിസി, പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
നഷ്ടത്തിലുള്ള ഓഹരികളാണ് ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ടൈറ്റാന്‍, അള്‍ട്രടെക് സിമെന്റ്, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ് തുടങ്ങിയവ . ഷെല്‍ കമ്പനികള്‍വഴി 800 കോടി രൂപ തട്ടിയെടുത്തതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് ഹീറോ മോട്ടോര്‍കോര്‍പിന്റെ ഓഹരി വിലയില്‍ അഞ്ചുശതമാനം ഇടിവുണ്ടായി.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, പൊതുമേഖല ബാങ്ക്, എനര്‍ജി, റിയാല്‍റ്റി സൂചികകളാണ് നേട്ടത്തില്‍. ഐടി, ഓട്ടോ സൂചികകള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha