സാധാരണക്കാരന്റെ കീശ കാലിയാക്കി കുതിച്ചുയര്‍ന്ന് ഇന്ധനവില.... പൊറുതിമുട്ടി ജനം.... ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 114 കടന്നു
കുതിച്ചുയര്‍ന്ന് ഇന്ധനവില.... പൊറുതിമുട്ടി ജനം.... ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 114 കടന്നു, സാധാരണക്കാര്‍ നെട്ടോട്ടമോടുകയാണ്.
പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 98 പൈസയും പെട്രോളിന് 114 രൂപ 14 പൈസയുമാണ്.
കൊച്ചിയില്‍ ഇന്നത്തെ വില. പെട്രോള്‍ ലിറ്ററിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 112 രൂപ 32 പൈസയും ഡീസലിന് 99 രൂപ 31 പൈസയുമാണ്. പതിനൊന്ന് ദിവസത്തിന് ഇടയില്‍ പെട്രോളിന് ആറ് രൂപ 95 പൈസയും ഡീസലിന് ആറ് രൂപ 74 പൈസയുമാണ് വര്‍ദ്ധിച്ചത്.
ഇന്ധനവില വര്‍ദ്ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടാക്കിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് വില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ കീശ കാലിയാക്കും വിധമാണ് ഓരോ ദിവസവും വില വര്‍ദ്ധനവ് തുടരുന്നത്. അടിക്കടിയുള്ള വിലവര്‍ധനയില്‍ ജനങ്ങളാകെ പൊറുതിമുട്ടിയിരിക്കുകയാണ്.
മാത്രവുമല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ ഇന്ധനവില ദിനം പ്രതി കുതിച്ചുയരുകയാണ്. പെട്രോള്‍ ഡീസല്‍ വില ലോകത്ത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
പ്രതിഷേധം ഉയരുമ്പോഴും അതൊന്നും വക വയ്ക്കാതെ വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് എന്വാടും ഉയരുകയാണ്.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ ദിനം പ്രതി ഉയരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha