കത്തിക്കയറി ഇന്ധനവില... ഇന്നും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്.. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 115 കടന്നു , പെട്രോള്‍, ഡീസല്‍ , പാചക വാതക വിലയ്ക്കു പിന്നാലെ പാവപ്പെട്ടവര്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയ്ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയായി... സാധാരണക്കാര്‍ ദുരിതത്തില്‍
ഞായറാഴ്ചയും ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാകും. തിരുവനന്തപുരത്ത് പെട്രോള്‍വില 115 കടന്നു. ഡീസലിന് 102 രൂപയ്ക്കടുത്തെത്തി.
പുതിയ വില പ്രാബല്യത്തില്‍ വരുന്നതോടെ തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന്റെ വില 115.01 രൂപയും ഡീസലിന്റെ വില 101.83 രൂപയുമായി ഉയര്‍ന്നു.
കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 113.02 രൂപയും ഡീസല്‍ ലീറ്ററിന് 99.98 രൂപയുമായി. കോഴിക്കോട് പെട്രോളിന് 113.20 രൂപയും ഡീസലിന് 100.18 രൂപയുമാണ് പുതുക്കി നിശ്ചയിച്ച വിലകള്‍. പെട്രോള്‍ വില വര്‍ദ്ധനവ് ഏറെ ബാധിക്കുന്നത് വ്യാപാര മേഖലയെയാണ്.
ദിനം പ്രതി ഉയരുന്ന ഇന്ധനവിലയില്‍ സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. ബസ് ചാര്‍ജ് വര്‍ദ്ധനവും ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ദ്ധിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പാചക വാതക വിലയിലെ വര്‍ദ്ധനവും അവശ്യ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടാക്കിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് വില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ കീശ കാലിയാക്കും വിധമാണ് ഓരോ ദിവസവും വില വര്‍ദ്ധനവ് തുടരുന്നത്. അടിക്കടിയുള്ള വിലവര്‍ധനയില്‍ ജനങ്ങളാകെ പൊറുതിമുട്ടിയിരിക്കുകയാണ്.
മാത്രവുമല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ ഇന്ധനവില ദിനം പ്രതി കുതിച്ചുയരുകയാണ്. പെട്രോള്‍ ഡീസല്‍ വില ലോകത്ത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിഷേധം ഉയരുമ്പോഴും അതൊന്നും വക വയ്ക്കാതെ വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് എല്ലായിടത്തും ഉയരുന്നത്.
പെട്രോളിനും ഡീസലിനും പാചക വാതകത്തിനും കുത്തനെയുള്ള വില വര്‍ദ്ധനവിനു പിന്നാലെ പാവപ്പെട്ടവര്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയ്ക്കും കേന്ദ്രം തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്.
കുത്തനെ 28 രൂപ വര്‍ദ്ധിപ്പിച്ചതോടെ ലിറ്ററിന് 81രൂപയായി. ബോട്ടുകളില്‍ മണ്ണെണ്ണ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെയാണ് ഇതേറെ ബാധിക്കുക. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം 40 % വെട്ടിക്കുറക്കുറച്ചതോടെ റേഷന്‍കട വഴിയുള്ള മണ്ണെണ്ണ വിതരണം അവതാളത്തിലായേക്കും.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇത്രയും ആരും പ്രതീക്ഷിച്ചില്ല.
https://www.facebook.com/Malayalivartha