ഇന്ധനവില കത്തുന്നു.... തിരുവനന്തപുരത്ത് പെട്രോള്‍ വില 116ലേക്ക് ... ദിനം പ്രതി ഉയരുന്ന ഇന്ധനവിലയില്‍ നെട്ടോട്ടമോടി സാധാരണക്കാര്‍
ഇന്ധനവില കത്തുന്നു.... തിരുവനന്തപുരത്ത് പെട്രോള്‍ വില 116ലേക്ക് ... ദിനം പ്രതി ഉയരുന്ന ഇന്ധനവിലയില്‍ നെട്ടോട്ടമോടി സാധാരണക്കാര്‍. ഇന്നു മുതല്‍ പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടും.
ഇതോടെ കൊച്ചിയില്‍ പെട്രോളിന് 113.33 രൂപയും ഡീസലിന് 100.27 രൂപയുമാകും. തിരുവനന്തപുരത്ത് പെട്രോളിന് 115.46 രൂപയും ഡീസലിന് 102.16 രൂപയും, കോഴിക്കോട് പെട്രോള്‍ 113.63, ഡീസല്‍ 100.58 എന്നിങ്ങനെയാകും വില. കഴിഞ്ഞ രണ്ട് ആഴ്ചയില്‍ പെട്രോളിന് ലിറ്ററിന് കൂടിയത് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് അടിക്കടി വിലവര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ വര്‍ദ്ധിപ്പിക്കുന്നത്.
അതേസമയം പാചക വാതക വിലയിലെ വര്‍ദ്ധനവും അവശ്യ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടാക്കിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് വില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.
സാധാരണക്കാരന്റെ കീശ കാലിയാക്കും വിധമാണ് ഓരോ ദിവസവും വില വര്‍ദ്ധനവ് തുടരുന്നത്. അടിക്കടിയുള്ള വിലവര്‍ധനയില്‍ ജനങ്ങളാകെ പൊറുതിമുട്ടിയിരിക്കുകയാണ്. ബസ് ചാര്‍ജ് വര്‍ദ്ധനവും ഓട്ടോ നിരക്ക് കൂടിയതും ജനങ്ങളെയാകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha