കുതിച്ചുയര്‍ന്ന് ഇന്ധനവില.... പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 118 ലേക്ക്, ദിനം പ്രതിയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ നെട്ടോട്ടമോടി ജനങ്ങള്‍
കുതിച്ചുയര്‍ന്ന് ഇന്ധനവില.... പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 118 ലേക്ക്, ദിനം പ്രതിയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ നെട്ടോട്ടമോടി ജനങ്ങള്‍. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പെട്രോളിന് 10 രൂപ 89 പൈസയും ഡീസലിന് 10 രൂപ 52 പൈസയുമാണ് കൂട്ടിയിരിക്കുന്നത്.
അതേസമയം കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 115.20 രൂപയും ഡീസലിന് 102.11 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 117.80 രൂപയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന് ഇവിടെ ഇന്നത്തെ വില 103.84 രൂപയാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 115.34 രൂപയും ഡീസലിന് 102.24 രൂപയുമാണ് വില.
ഡല്‍ഹിയിലാകട്ടെ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 104.61 രൂപയും ലിറ്ററിന് 95.87 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 119.67 രൂപയും 103.92 രൂപയും. ചെന്നൈയില്‍ പെട്രോളിന് 110.11 രൂപയും ഡീസല്‍ വില 100.19 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 114.28 രൂപയും ഡീസലിന് 99.02 രൂപയുമാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലര മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവില കൂട്ടാനായി തുടങ്ങിയത്. തെരഞ്ഞെടുപ്പ് നടന്ന വേളയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാതിരുന്നതിനാല്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകളുള്ളത് .അക്കാരണം ചൂണ്ടിക്കാട്ടിയാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് സൂചനകള്‍.
അതേസമയം പാചക വാതക വിലയിലെ വര്‍ദ്ധനവും അവശ്യ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടാക്കിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് വില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.
വില വര്‍ദ്ധനവ് ഓരോ ദിവസവും വര്‍ദ്ധിക്കുന്നത് സാധാരണക്കാരന്റെ കീശ കാലിയാക്കും വിധമാണ് . അടിക്കടിയുള്ള വിലവര്‍ധനയില്‍ ജനങ്ങളാകെ പൊറുതിമുട്ടിയിരിക്കുകയാണ്. ബസ് ചാര്‍ജ് വര്‍ദ്ധനവും ഓട്ടോ നിരക്ക് കൂടിയതും ജനങ്ങളെയാകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha