ലോകത്തിലെ ധനികരായ ഇന്ത്യാക്കാരുടെ ഫോബ്‌സ് മാഗസിന്റെ പട്ടികയില്‍ യൂസഫലി മികച്ച സ്ഥാനത്ത്
ലോകത്തിലെ ധനികരായ ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയില്‍ എം.എ.യൂസഫലിക്ക് 24ആം സ്ഥാനം. മലയാളികളില്‍ ഒന്നാം സ്ഥാനത്താണ് അദ്ദേഹം. യൂസഫലിയടക്കം ആറു മലയാളികളാണ് ആദ്യ നൂറില്‍ ഇടം പിടിച്ചിരിക്കുന്നത്. 125 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. പട്ടികയില്‍ 24ആം സ്ഥാനത്തുള്ള യൂസഫലിയുടെ ആകെ ആസ്തി 24,500 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം നാല്‍പതാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ പതിനഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ 25ല്‍ ഇടം പിടിച്ചു.
പട്ടികയില്‍ നാല്‍പതാം സ്ഥാനത്തുള്ള രവി പിള്ളയാണ് മലയാളികളില്‍ രണ്ടാമന്‍. ജെംസ് ഗ്രൂപ്പ് സ്ഥാപകന്‍ സണ്ണി വര്‍ക്കി 47ആം സ്ഥാനത്തും ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ 67ആം സ്ഥാനത്തുമുണ്ട്. എണ്‍പതിയൊന്നാം സ്ഥാനത്തുള്ള ആസാദ് മൂപ്പന്‍, 91ആം സ്ഥാനത്തുള്ള പിഎന്‍സി മേനോന്‍ എന്നിവരാണ് പട്ടികയിലെ മറ്റ് മലയാളികള്‍. പട്ടികയില്‍ ഇടം പിടിച്ച ആറു മലയാളികളില്‍ അ!ഞ്ചു പേരും ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. സണ്‍ ഫാര്‍മയുടെ ഉടമ ദിലീപ് സാങ്്വിയാണ് ഇന്ത്യയിലെ ധനാഡ്യരില്‍ രണ്ടാമന്‍. 1800 കോടി ഡോളറാല്‍ണ് ഇദ്ദേഹത്തിന്റെ ആസ്തി. അസിം പ്രേംജി, ഹിന്ദുജ സഹോദരന്‍മാര്‍, പല്ലോന്‍ജി മിസ്ത്രി, ശിവ് നാടാര്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha