ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയുമായി സ്വകാര്യ ബാങ്ക്...സൗജന്യ പണമിടപാട് പരിധി കുറച്ചു, ധനനയത്തിനു പിന്നാലെ ഇളവുകള്‍ വെട്ടിക്കുറച്ചു, സാമ്പത്തിക ഇടപാട് നയങ്ങളില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി
ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയുമായി സ്വകാര്യ ബാങ്ക്...സൗജന്യ പണമിടപാട് പരിധി കുറച്ചു, ധനനയത്തിനു പിന്നാലെ ഇളവുകള്‍ വെട്ടിക്കുറച്ചു, സാമ്പത്തിക ഇടപാട് നയങ്ങളില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.
നിരവധി വിഭാഗങ്ങളിലെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ആവശ്യമായ മിനിമം ബാലന്‍സ് വര്‍ധിപ്പിച്ചതായി ബാങ്ക് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് വ്യക്തമാക്കി
സൗജന്യ പണമിടപാട് പരിധി കുറച്ചതായും ബാങ്ക് അറിയിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് ബാങ്കിന്റെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് പുതിയ നിയമം ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നു.
ഈസി സേവിങ്‌സിനും, മെട്രോകളിലേയും നഗരപ്രദേശങ്ങളിലേയും സമാനമായ മറ്റ് അക്കൗണ്ടുകള്‍ക്കുമുള്ള മിനിമം ബാലന്‍സ് ആവശ്യകത ബാങ്ക് ഉയര്‍ത്തി. പ്രതിമാസ മിനിമം ബാലന്‍സ് 10,000 രൂപയില്‍ നിന്ന് 12,000 രൂപയായാണ് ഉയര്‍ത്തിയത്. ഇതോടൊപ്പം പ്രതിമാസ സൗജന്യ പണമിടപാട് പരിധിയും കുറച്ചു.
ഈ രണ്ട് നിയമങ്ങളും ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നു. പ്രതിമാസ മിനിമം ബാലന്‍സും, പണമിടപാട് പരിധിയും കഴിഞ്ഞാല്‍ പിഴ ഈടാക്കും. സീറോ ബാലന്‍സ് അക്കൗണ്ടുകളോ, മറ്റ് മിനിമം ബാലന്‍സ് ആവശ്യമുള്ള അക്കൗണ്ടുകളോ ഉള്ള ഉപഭോക്താക്കള്‍ മുകളില്‍ പറഞ്ഞ മാറ്റങ്ങള്‍ ബാധകമാകില്ല. നിലവില്‍ 10,000 രൂപ മിനിമം ബാലന്‍സ് ആവശ്യമായ അക്കൗണ്ടുകള്‍ക്കു മാത്രമാകും പുതിയ നിയമം ബാധകമാകുക.
ശരാശരി പ്രതിമാസ ബാലന്‍സ് ആവശ്യകതയിലെ ഏറ്റവും പുതിയ വര്‍ധന ആഭ്യന്തര, എന്‍.ആര്‍.ഐ. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്കു ബാധകമായിരിക്കും. നിയമങ്ങള്‍ പാലിക്കാത്തവരില്‍ നിന്നു ഈടാക്കുന്ന പിഴ അക്കൗണ്ട് ഉടമയുടെ സ്ഥാനത്തെയും, അവരുടെ അക്കൗണ്ട് വിഭാഗത്തെയും അടിസ്ഥാനത്തില്‍ മാറും.
അതേസമയം ചില അക്കൗണ്ടുകളിലെ പ്രതിമാസ പണമിടപാട് ഫീസ് പരിധിയും ആക്സിസ് ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്. പ്രതിമാസ സൗജന്യ പണമിടപാട് പരിധി 1.5 ലക്ഷം രൂപയായാണ് കുറച്ചത്. നേരത്തേ ഇത് രണ്ടു ലക്ഷം രൂപയോ, ആദ്യ നാലു ഇടപാടുകളോ, ഏതാണോ ആദ്യം എന്ന ക്രമത്തിലായിരുന്നു. പുതിയ പരിഷ്‌കാരത്തോടെ സൗജന്യ ഇടപാട് പരിധി ആദ്യ നാല് ഇടപാടുകള്‍ അല്ലെങ്കില്‍ 1.5 ലക്ഷം രൂപ എന്ന നിലയിലായി.
ധനനയത്തില്‍ അടിസ്ഥാന നിരക്കുകള്‍ നിലനിര്‍ത്താനുള്ള ആര്‍.ബി.ഐ. തീരുമാനമാണോ നിരക്കുകളിലെ മാറ്റങ്ങള്‍ക്കു കാരണമെന്നു വ്യക്തമല്ല.
"
https://www.facebook.com/Malayalivartha