ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 545 പോയന്റ് താഴ്ന്ന് 57,365ലും നിഫ്റ്റി 165 പോയന്റ് നഷ്ടത്തില്‍ 17,226ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 545 പോയന്റ് താഴ്ന്ന് 57,365ലും നിഫ്റ്റി 165 പോയന്റ് നഷ്ടത്തില്‍ 17,226ലുമാണ് വ്യാപാരം .
തുടരുന്ന ആഗോള അനിശ്ചിതത്വം സൂചികകളെ ഒരുശതമാനത്തോളം നഷ്ടത്തിലാക്കി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിന്റെ പ്രഖ്യാപനമാണ് വിപണിയുടെ കരുത്തുചോര്‍ത്തിയത്.
മെയ് മാസത്തില്‍ 0.50ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍.
എന്‍ടിപിസി, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, ഐടിസി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, റിലയന്‍സ്, ടൈറ്റാന്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
" f
https://www.facebook.com/Malayalivartha