റിപ്പോ നിരക്ക് അര ശതമാനം കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
റിപ്പോ നിരക്ക് അര ശതമാനം കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. 6.75 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. നാലു വര്‍ഷത്തിനിടെ ആദ്യമായാണ് റിപ്പോ നിരക്കില്‍ അര ശതമാനം കുറവുണ്ടാകുന്നത്. റിവേഴ്‌സ് റിപ്പോ, കരുതല്‍ ധന അനുപാത (സി. ആര്‍.ആര്‍) നിരക്കില്‍ മാറ്റമില്ല.നാലു ശതമാനമാണ് കരുതല്‍ ധന അനുപാതം 5.75 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.
പണപ്പെരുപ്പ നിരക്ക് കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകള്‍ കാല്‍ ശതമാനം കുറക്കുമെന്നാണ് വാണിജ്യ ലോകം പ്രതീക്ഷിച്ചിരുന്നത്. റിപ്പോ നിരക്ക് അരശതമാനം കുറച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നടപടിയെ അമ്പരപ്പിക്കുന്ന നീക്കം എന്നാണ് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha