ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 516 പോയന്റ് നേട്ടത്തില്‍ 56,185ലും നിഫ്റ്റി 157 പോയന്റ് ഉയര്‍ന്ന് 16,834ലിലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 16,800ന് മുകളിലെത്തി. പ്രതീക്ഷിച്ചപോലതന്നെ യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം നിരക്ക് വര്‍ധിപ്പിച്ചതിനെതുടര്‍ന്ന് യുഎസ് സൂചികകള്‍ നേട്ടത്തിലായിരുന്നു.
ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 516 പോയന്റ് നേട്ടത്തില്‍ 56,185ലും നിഫ്റ്റി 157 പോയന്റ് ഉയര്‍ന്ന് 16,834ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി സൂചികകളിലെല്ലാം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടത്തിലാണ്.
ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. നെസ് ലെ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha