ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 78 പോയന്റ് നേട്ടത്തില്‍ 52,871ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 15,796ലുമാണ് വ്യാപാരം
സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800ന് അടുത്തെത്തി. സെന്‍സെക്സ് 78 പോയന്റ് നേട്ടത്തില്‍ 52,871ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 15,796ലുമാണ് വ്യാപാരം .
പുറത്തുവരാനിരിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും ചൊവ്വാഴ്ച പുറത്തുവരാനിരിക്കുന്ന രാജ്യത്തെ മൊത്തവില സൂചികയുമാകും ഈയാഴ്ച വിപണിയെ സ്വീധിക്കുക.
നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി സൂചികകളെല്ലാം നേട്ടത്തിലാണ്.
ഐഷര്‍ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി സുസുകി, ടൈറ്റാന്‍ കമ്പനി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. അള്‍ട്രടെക് സിമെന്റ്, ശ്രീ സിമെന്റ്, ടെക് മഹീന്ദ്ര, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha