രൂപയുടെ മൂല്യം ഇടിഞ്ഞു...ഡോളര്‍ കരുത്തു പ്രാപിക്കുന്നു....
രൂപയുടെ മൂല്യം ഇടിഞ്ഞു...ഡോളര്‍ കരുത്തു പ്രാപിക്കുന്നു.... ഡോളര്‍ സൂചികയുടെ തിളക്കത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. ഒരു ഡോളറിന് 77.69 ആണ് ഇന്നു രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഈ മാസം പത്തിന് 77.50 ലേക്കു താണതായിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിരക്ക്.
യുഎസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ആഴ്ചയില്‍ അടിസ്ഥാന പലിശ നിരക്കില്‍ 50 ബേസിസ് പോയിന്റിന്റെ വര്‍ധന വരുത്തിയതിനെത്തുടര്‍ന്ന് ആഗോള തലത്തില്‍ ഡോളര്‍ കരുത്തു പ്രാപിക്കുന്നതാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്. അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയും രൂപയ്ക്ക് തിരിച്ചടിയായി.
വിദേശനിക്ഷേപകര്‍ ഇന്ത്യയെ ഉപേക്ഷിച്ച് യുഎസ് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് ആകൃഷ്ടരാകുന്നതും രൂപയ്ക്കു പ്രതിസന്ധിയാകുന്നുണ്ട്.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള കേന്ദ്രബാങ്കുകള്‍ അടിസ്ഥാന പലിശനിരക്കുകള്‍ വീണ്ടുമുയര്‍ത്തിയാല്‍ രൂപ കൂടുതല്‍ ദുര്‍ബലമാകുമെന്നാണു വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha