ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 1000 പോയന്റും നിഫ്റ്റി 300 പോയന്റും ഇടിഞ്ഞു, നിഫ്റ്റി 16,000ന് താഴെയെത്തി
ആഗോള വിപണികളിലുണ്ടായ കനത്ത വില്പന സമ്മര്‍ദം രാജ്യത്തെ സൂചികകളെയും ബാധിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1000 പോയന്റും നിഫ്റ്റി 300 പോയന്റും ഇടിഞ്ഞു. നിഫ്റ്റി 16,000ന് താഴെയെത്തി.
ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. ഐടിസി നേട്ടത്തിലാണ്.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ മൂന്നു ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടു ശതമാനം വീതവും താഴ്ന്ന നിലയിലാണ്.
https://www.facebook.com/Malayalivartha